നിർദ്ധനരോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്നതാണ് മെനഞ്ഞിരിക്കുന്ന വ്യാജവാർത്ത! വാർത്ത സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധവും! വസ്തുതകൾ സംസാരിക്കട്ടെയെന്ന് മന്ത്രി ആർ ബിന്ദു.
1. സമാശ്വാസം 1 (ഡയാലിസിസ്) പദ്ധതി (പ്രതിമാസം 1100 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ (ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും) നൽകിയിട്ടുള്ള 1668 ഗുണഭോക്താക്കൾക്കും 2022 നവംബർ വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 23165250 രൂപ)
2. സമാശ്വാസം 2 (വൃക്ക/കരൾ മാറ്റി വെക്കൽ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 50 ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 1371000 രൂപ)
3. സമാശ്വാസം 3 (ഹീമോഫീലിയ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 1058 ഗുണഭോക്താക്കൾക്കും 2022 നവംബർ വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 11073000 രൂപ)
4. സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ) പദ്ധതി (പ്രതിമാസം 2000 രൂപ വീതം): ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 201 ഗുണഭോക്താക്കൾക്കും 2022 ഡിസംബർ വരേക്കുള്ള ധനസഹായം നൽകിയിട്ടുണ്ട്. (ചെലവഴിച്ച തുക 3390000 രൂപ).അങ്ങനെ, ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 2977 ഗുണഭോക്താക്കൾക്കായി 2022-23 സാമ്പത്തിക വർഷത്തിൽ 3,89,99,250 രൂപ കയ്യിലെത്തിച്ച പദ്ധതിയാണ് ‘നിലച്ചു’ എന്നും ‘മുടങ്ങി’ എന്നുമൊക്കെ തള്ളി മറിച്ചിരിക്കുന്നത്! വാർത്തയിൽ വസ്തുത വേണ്ടാ എന്ന വല്ലാത്ത ഈ നിർബന്ധബുദ്ധിയ്ക്ക് നല്ല നമസ്കാരമെന്നും മന്ത്രി.