കേരളത്തിലെ കെ എസ് യുവിൽ നിന്നും ബംഗാളിലെ ഛാത്ര പരിഷത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എൻ എസ് യു വിന് രൂപം കൊടുക്കുന്നതെന്ന് രമേശ് ചെന്നിത്തല.
രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെ ദൈനംദിന ഇടപെടൽ അനിവാര്യമാണെന്ന ബോധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നിൽ. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഗാന്ധിജി പോലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നല്ലോ.
ഇന്ദിരാജി രൂപം കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്, എൻ എസ് യു വിന് ഇന്ന് 53 വയസ്സ്. ഇന്നലെകളിൽ കെ എസ് യു വിനും എൻ എസ് യു വിനും നേതൃത്വം കൊടുക്കാൻ കഴിഞ്ഞതിന്റെ നിറഞ്ഞ ചാരിതാർത്ഥ്യമുണ്ട്. എൻ എസ് യു വിന് ഹൃദയം നിറഞ്ഞ ആശംസകളെന്നും രമേശ് ചെന്നിത്തല കുറിച്ചു.