തിരുവനന്തപുരം: മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ഇന്നലെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. അപകടം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തി. ഒളിവില്‍പ്പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത് കോടതിയില്‍ കീഴടങ്ങി.
മാരായമുട്ടത്ത് കൊലക്കേസിലെ പ്രതി രഞ്ജിത്ത് ഇന്നലെയാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
കീഴാറൂർ മരുതംകോട് സ്വദേശി ശരത് ആണ് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം. ഇന്നലെ ബൈക്കിൽ പോകുമ്പോഴാണ് രഞ്ജിത്ത് ടിപ്പർ ഇടിച്ച് മരിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് ശരത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരായത്. ശരത്തിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. തോട്ടാവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. ഞായറാഴ്ച രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം.
കീഴാറൂർ ഭാഗത്തുനിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽനിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം.
ഏഴ് വര്‍ഷം മുമ്പ് നടന്ന വടകര ജോസ് കൊലക്കേസിലെ പ്രതിയാണ് രഞ്ജിത്ത്. കേസിലെ രണ്ട് പ്രതികള്‍ നേരത്തെ മരിച്ചിരുന്നു. പിന്നാലെ രഞ്ജിത്തുകൂടി മരിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഏറിയത്.