കോഴിക്കോട്: നാദാപുരത്ത് പ്ലാസ്റ്റിക് കുപ്പിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. നരിക്കാട്ടേരി കാനയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് കണ്ടെത്തിയത്.
പ്ലാസ്റ്റിക് കുപ്പിക്കകത്താണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് അരികിലായാണ് ബോംബ് കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ബോംബ് കസ്റ്റഡിയിൽ എടുത്തു.