മംഗലാപുരം: 15 വയസുകാരന്റെ ക്വട്ടേഷനെ തുടർന്ന് മൂന്ന് പേർക്ക് കുത്തേറ്റു. കൂടാതെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആനതാഴ്ച്ചിറ നിസാമുദ്ദീൻ (19), വെള്ളൂർ സ്വദേശി സജിൻ (19), ആനതാഴ്ച്ചിറ സനീഷ് (21), നിഷാദ് (19), എന്നിവർക്കാണ് പരിക്കേറ്റത്.
ക്വട്ടേഷൻ നൽകിയ പതിനഞ്ച്കാരനായ വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. കളിസ്ഥലത്ത് പതിനഞ്ച്കാരനും മറ്റുള്ളവരും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നാണ് ഗുണ്ടാ- മയക്കുമരുന്ന് സംഘത്തിന് 15 കാരൻ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു.