മലപ്പുറം: വിദേശ പാഴ്സല്‍ വഴി ദുബായില്‍നിന്നു സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്ത് സ്ത്രീയടക്കം ആറു പേര് പിടിയില്‍. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.
തേപ്പുപെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ആറു കിലോയിലേറെ സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. മൂന്നര കോടിയിലേറെ രൂപ വില വരുന്നതാണ് ഇതെന്നാണ് നിഗമനം.
അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോഴാണ് ഡിആര്‍ഐ ആറു പേരെയും പിടികൂടിയത്.