കണ്ണൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍. പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവര്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹമാണെന്നും ബിജെപിക്കും ആ അര്‍ത്ഥത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന് ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്ബലം ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്റര്‍ ആശംസ നേരാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.