പാലക്കാട്: പാലക്കാട് വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് കാപ്പുപറമ്ബ് ചാച്ചിപ്പാടന്‍ അസ്കറാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയതായിരുന്നു അസ്കര്‍. വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന തെങ്ങിന് പട്ടയില്‍ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്കറിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.