കൊച്ചി: എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവൻ റോഡിൽ താമസിച്ചിരുന്ന 75 കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകൻ രമേശനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
ആറാം തീയതി വൈകിട്ടോടെയാണ് എറണാകുളം കലാഭവന്‍ റോഡില്‍ 70കാരി മരണപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പരിശോധിച്ച ഡോക്ടര്‍ക്ക് ചില സംശയങ്ങള്‍ തോന്നുകയായിരുന്നു. ഇവരുടെ മുഖത്തും കാലിലും സാരമായ പരുക്കുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയ നിലയിലും.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ശാരീരിക അവശതകളാല്‍ വീട്ടില്‍ വിശ്രമിച്ചിരുന്ന വൃദ്ധയെ രമേശന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.