ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഇലക്കറികൾ. ചീരയും, പാലകും മുരിങ്ങ ഇലയുമെല്ലാം സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം കാത്തു സംരക്ഷിക്കാൻ സഹായിക്കും.
വൈറ്റമിൻ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. ഇരുമ്പ് സത്തിന്റെ പ്രധാന ഉറവിടമാണ് ഇലക്കറികൾ. ഗർഭിണികൾക്കും, കുഞ്ഞുങ്ങൽക്കുമെല്ലാം വിളർച്ച ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ഇലക്കറികൾ.
നാരുകളാലും സമ്പന്നമാണ് ഇലക്കറികൾ. മലബന്ധം പോലുള്ളവ തടയാനും ഇലക്കറികൾ കഴിക്കാം. ഏത് പ്രായക്കാർക്കും ഇലക്കറികൾ കഴിക്കാം.
ആന്റി ഓക്സിഡന്റുകളും ഇലക്കറിയിലുണ്ട്. പ്രതിരോധ ശേഷി കൂട്ടുന്നവയാണ് ഇലക്കറികൾ. അതുകൊണ്ട് മടിക്കാതെ ഇലക്കറികൾ കഴിച്ച് നേടാം ആരോഗ്യം.