കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അവർക്ക് ഇഷ്ട്ടമുള്ള ഭക്ഷണത്തോടൊപ്പം ആരോഗ്യപ്രദമായവയും കൊടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇലക്കറികളും, മാംസവും, പരിപ്പും, മീൻ വിഭവങ്ങളും നൽകാം. കുഞ്ഞുങ്ങളുടെ വളർച്ചക്ക് ആവശ്യമായ കാൽസ്യവും, പ്രോട്ടീനും എല്ലാം കുഞ്ഞുങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഫിഷ് ഗ്രിൽ ചെയ്തോ, കറി വെയ്ച്ചോ , വാഴയിലയിൽ പൊള്ളിച്ചോ , ഒക്കെ കുഞ്ഞുങ്ങൾക്ക് നൽകാം. ഒമേഗ അടങ്ങിയ മീൻ കഴിക്കുന്നത് ബുദ്ധി വികാസത്തിനും അത്യുത്തമമാണ്.