കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കടുക്ക ബസാർ അരയൻ വളപ്പിൽ ഹുസൈന്റെ മകൻ കമറുദ്ദീൻ (29) ആണ് മരിയ്ച്ചത്.
ചാലിയം ബീച്ചിൽ എത്തിയ കമറുദ്ദീൻ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കബറടക്കം ഇന്ന് നടക്കും. ഭാര്യ സഫീന, മകൾ നഷ.