വേനൽ നിങ്ങളുടെ ഭംഗി കവരുന്നുവോ? കരുവാളിപ്പും ചർമ്മം നിറം മങ്ങിയും പോകുന്നെന്ന വിഷമത്തിലാണോ നിങ്ങൾ. എങ്കിൽ പേടിക്കേണ്ട. വെള്ളരിക്ക തരും ഈ പ്രശ്നങ്ങളിൽ നിന്നുള്ള മുക്തി.
സലാഡുകളായി കഴിക്കുന്ന പോലെ തന്നെ കണ്ണിന്റെ താഴെയുണ്ടാകുന്ന കറുപ്പ് നിറം മാറ്റി ചർമ്മം തിളങ്ങുവാനും , വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് നീക്കി ചർമ്മത്തെ ഫ്രഷായി നിലനിർത്താനും വെള്ളരിക്ക അരച്ച് തേക്കാം.
വെള്ളരിക്ക തൊലി കളഞ്ഞ് വട്ടത്തിൽ മുറിച്ച് കണ്ണിന്റെ താഴെ വക്കാവുന്നതുമാണ്. വെള്ളരിക്ക ഒരു സ്പൂൺ നീരെടുത്ത് കറ്റാർ വാഴ നീരും സമം ചേർത്ത് ശരീരത്തിൽ പുരട്ടുന്നത് ചർമ്മത്തെ ഫ്രഷാക്കി നിലനിർത്തും.