മലപ്പുറം: പൊതു റോഡിൽ 14 കാരന് ബൈക്ക് നൽകി നിരത്തിലിറക്കിയ പിതാവിനും വാഹനം നൽകിയ യുവതിക്കും പിഴയും തടവും.
പിതാവ് കൽപ്പകഞ്ചേരി നസീർ (55)ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസേട്രേറ്റ് 25,000 രൂപ പിഴ വിധിച്ചു. വാഹന ഉടമയായ കൽപ്പകഞ്ചേരി ഫൗസിയക്ക് (5000) രൂപയും പിഴ വിധിച്ചു.
ഇരുവർക്കും വൈകിട്ട് 5 മണിവരെ കോടതി തടവ് ശിക്ഷയും വിധിച്ചു. 2022 ലാണ് സംഭവം നടന്നത്. ബൈക്കുമായി പൊതുനിരത്തിൽ അമിത വേഗതയിലെത്തിയ കുട്ടി പോലീസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് പിതാവിനും വാഹനത്തിന്റെ ഉടമയായ സ്ത്രീക്കുമെതിരെ കേസെടുത്തത്.