എറണാകുളം: എറണാകുളത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിലായി.
കൊച്ചി മാഞ്ഞുമ്മൽ സ്വദേശി സോബിൻ സോളമനാണ് അറസ്റ്റിലായത്. ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ബൈക്കിലെത്തിയ സോബിൻ യുവതിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകായിരുന്നു. കൂട്ടുകാരന്റെ ബൈക്കിലാണ് മാല കവരാൻ എത്തിയത്.