തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്.
ചേർപ്പ് പോലീസ് മകൻ റിജോയെ അറസ്റ്റ് ചെയ്തു. മകനെ ഉറക്കത്തിൽ നിന്ന് വിളിച്ച് എണീപ്പിച്ചില്ല എന്ന് പറഞ്ഞാണ് അക്രമണത്തിന്റെ തുടക്കം.
ജോയിയുടെ തല നിലത്തിടിപ്പിച്ച് കൊല്ലുകയായിരുന്നു. ഗുരുതരമായി തലക്ക് പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.