അടുത്തിടെ മുതിർന്ന നടൻ ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ ആരോപണങ്ങൾ നിരവധി ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
മലയാള സിനിമയിലെ ഏറ്റവും മുതിർന്ന നടനായ ശ്രീനിവാസനും മോഹൻലാലും ഒട്ടനവധി ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചത്.
എന്നാലിപ്പോൾ മീഡിയകൾക്ക് മുന്നിൽ പോയി ശ്രീനിവാസൻ ചെയ്യുന്ന കരിവാരിതേക്കൽ നിർത്തണമെന്നാണ് സിനിമാ ഗ്രൂപ്പുകളിൽ ഒരാൾ പങ്കുവച്ച കുറിപ്പിലുള്ളത്.
നിങ്ങളുടെ സിനിമകൾ കണ്ട് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിങ്ങളുടെ വാക്കുകൾ എല്ലാവരെയും വേദനിപ്പിക്കുന്നതാണ് . അത് നിർത്തണമെന്നും നിങ്ങളുടെ മക്കൾ പോലും മറ്റുള്ളവരുടെ മുന്നിൽ താഴ്ന്നുപോകുകയാണെന്നും കുറിപ്പിൽ എഴുതി.