എന്നും യൗവനമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മനുഷ്യനെ വിഷമിപ്പിക്കാറുണ്ട്.
ചെറിയ മുഖക്കുരുവോ, പാടുകളോ, മുടി കൊഴിച്ചിലോ ഒക്കെ മാനസികമായി തകർത്ത് കളയും. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
ആദ്യം തന്നെ ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനം നല്ല ഭക്ഷണമാണ് എന്ന് മനസിലാക്കുക. പരമാവധി ഹോട്ടൽ ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും ഉപേക്ഷിക്കുക. സ്വന്തമായി തയ്യാറാക്കിയ നല്ല ഭക്ഷണം കഴിക്കുക.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ നല്ലതുപോലെ ഉൾപ്പെടുത്തുക. വെള്ളം നല്ല രീതിയിൽ കുടിക്കുക. ബ്രേക് ഫാസ്റ്റ് ഒഴിവാക്കാതിരിക്കുക. എണ്ണയും പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക എന്നതൊക്കെ നല്ല ആരോഗ്യത്തിന് അത്യവശ്യമാണ്.
നല്ല ഉറക്കവും നല്ല ഭക്ഷണവും ലഭിക്കുന്നതോടെ ശരീരത്തിന് ഊർജം കൈവരും. നന്നായി ഉറങ്ങുന്നത് ബുദ്ധി വികാസത്തിനും അത്യുത്തമമാണ്.