എലത്തൂരിൽ ട്രെയിനിന് തീവച്ച് ഷാറൂഖ് സെയ്ഫിയുടെ കരളിന്റെ പ്രവർത്തനം മോശമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി..
ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് സൂചനകൾ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രതി ഇപ്പോഴുള്ളത്.
കനത്ത സുരക്ഷയാണ് ആശുപത്രിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരളിന്റെ പ്രവർത്തനം മോശമായതോടെ പ്രതി കൂടുതൽ സമയവും ഉറക്കമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടാതെ ട്രെയിൻ തീ വെച്ചപ്പോൾ ഇയാൾക്ക് ഭാഗികമായി പൊള്ളലും ഏറ്റിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ നിർണ്ണായകമായ പല ചോദ്യങ്ങൾക്കും പോലീസിന് ഉത്തരം ലഭിക്കൂ.