പത്തനംതിട്ട: കുളനട ഇടക്കടവിൽ അച്ചൻകോവിലാറ്റിൽ 17കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഉള്ളന്നൂർ സ്വദേശി ഗീവർഗീസ് ഇ വർഗീസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് മണിക്കൂറോളം വെള്ളത്തിൽ കിടന്ന കുട്ടിയെ ജീവനോടെ കരക്ക് എത്തിച്ചിരുന്നെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയ ഗീവർഗീസിനെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
സംഭവം നടന്ന് രണ്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.