കൊച്ചി: കൊച്ചി നഗരസഭയിലെ ആദ്യത്തെ തണ്ണീർ പന്തൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കടവന്ത്രയിൽ ഉദ്ഘാടനം ചെയ്തു. ഉഷ്ണകാല പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതു ഇടങ്ങളിൽ ദാഹജലം ലഭ്യമാക്കുന്ന പദ്ധതിയാണ് തണ്ണീർ പന്തൽ.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പും ചേർന്ന് ജില്ലയിൽ 100 തണ്ണീർ പന്തലുകളാണ് സ്ഥാപിക്കുന്നത്. ഇന്റർ ഏജൻസി ഗ്രൂപ്പിൻ്റെ പ്രവർത്തനം ശ്ലാഘനീയമാണന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
ഫെയ്സ് ഫൗണ്ടേഷനാണ് കടവന്ത്രയിലെ തണ്ണീർ പന്തൽ സ്പോൺസർ ചെയ്തിരിക്കുന്നത്.
ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് മുഖ്യപ്രഭാഷണം നടത്തി. ഫെയ്‌സ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ടി. വിനയ് കുമാർ, ഐ.എ.ജി ഭാരവാഹികളായ ഡോ. മേരി അനിത, സഹൽ ഇടപ്പള്ളി, എം. സലീം, ബിന്ദു സത്യജിത്, കെ.വൈ നവാസ്, വിവിധ എൻ.ജി.ഒ ഭാരവാഹികളായ സുഭാഷ് ആർ മേനോൻ, ആർ. ഗിരീഷ്, രത്നമ്മ വിജയൻ, എ.എസ് രാജൻ തുടങ്ങിയവർ സംസാരിച്ചു.