തൃശ്ശൂർ: പെരുമ്പിലാവിൽ 800 ഗ്രാം ഹാഷിഷ് ഓയിലുമായി 3 തമിഴ്നാട് സ്വദേശികൾ പിടിയിലായി. ജോൺ, വിഗ്നേഷ്, വിജയ് എന്നിവരാണ് പിടിയിലായത്.
പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയുടെ സമീപത്ത് നിന്നാണ് ഇവരെ എക്സൈസ് പിടികൂടിയത്.
16 ലക്ഷത്തോളം വിപണിയിൽ വില വരുന്നതാണ് പിടിച്ചെടുത്ത ഓയിൽ. തമിഴ്നാട്ടിൽ നിന്ന് സ്ഥിരം ഓയിൽ കടത്തുന്നവരാണ് പ്രതികളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.