മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി പിരിഞ്ഞത്. തുടര്‍ന്ന് ജനുവരിയില്‍ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പദവികളില്‍ നിന്ന് അനില്‍ ആന്റണി ഒഴിഞ്ഞിരുന്നു.
അതേസമയം, കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി പ്രതികരിച്ചു. അദ്ദേഹം അഞ്ചരയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തും. അനിൽ ദേശീയതയുടെ യാത്രാസംഘത്തിലേക്ക്. എല്ലാ മംഗളങ്ങളും നേരുന്നുവെന്ന് കെ സുരേന്ദ്രൻ അറിയിച്ചു.