ജി 20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനില്‍ പങ്കെടുത്തു. മനുഷ്യരാശിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭ 17 ഘടകങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ജപ്പാന്‍ ഉച്ചകോടിക്ക് ശേഷം സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക ശാക്തീകരണ പ്രക്രിയ തുടര്‍ന്ന് വരികയാണ്. ഉന്നതവിദ്യാസ മേഖലയിലും പ്രൊഫഷണല്‍ മേഖലയിലും ഉണ്ടായ സ്ത്രീ പ്രാതിനിധ്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.
വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെ കേരളം ലോകത്തിന് മുന്നില്‍ തീര്‍ത്ത മാതൃകകള്‍ അവതരിപ്പിക്കാനായി. ജി 20 ലോകരാഷ്ടങ്ങള്‍ വനിതാ ശാക്തീകരണത്തിനായി നടത്തുന്ന പ്രത്യേക സെഷനുകള്‍ ഈ മേഖലയില്‍ മാതൃക തീര്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ നന്ദി അറിയിക്കുന്നുവെന്നും വീണാ ജോർജ്.