തീവണ്ടിക്ക് തീയിട്ട് ഷാരൂഖ് പാട്ടും പാടി കേരളം വിടുന്നു . മഹാരാഷ്ട്ര എടിഎസ് പൊക്കുന്നു , മുഖ്യമന്ത്രി തള്ളുന്നു , കേരളം ട്രോഫി ഏറ്റു വാങ്ങുന്നു , ഷാരൂഖിനേയും കൊണ്ട് കേരളം തലപ്പാടി കടക്കുന്നു … ഇത് വരെ മാസ്സ് … ഇനിയാണ് മരണ മാസെന്ന് സന്ദീപ് ജി വാര്യർ.
ശേഷം ടയറിന്റെ വെടി തീരുന്നു , അടുത്ത വണ്ടിക്കായി മണിക്കൂറുകൾ കാത്തിരിക്കുന്നു , പകരം വന്ന വണ്ടിയിൽ എണ്ണയടിച്ചിട്ടില്ലെന്നറിയുന്നു , ഒടുവിൽ പ്രതിയെ ക്യാമ്പിലെത്തിക്കുന്നു .
പുട്ടും കടലയും വാങ്ങിക്കൊടുക്കുന്നു . ചോദ്യം ചെയ്ത് തുടങ്ങിയോ എന്തോ ? മോന്റെ പേരെന്താണ് ? മോന്റെ ഊരെവിടെയാണ് ? മോന്റെ കുടി എവിടെയാണ് ? എന്നും സന്ദീപ് ജി വാര്യർ സോഷ്യൽ മീഡിയ കുറിപ്പിൽ എഴുതി.