ഇടുക്കി: വീണ്ടും ചിന്നക്കനാലിൽ പ്രശ്നമുണ്ടാക്കി അരിക്കൊമ്പൻ രംഗത്ത്. കോളനിയിലിറങ്ങി വീട് തകർത്തു.
വിജെ ജോർജ് എന്നയാളുടെ വീട് നിശേഷം തകർത്തു. പരിസരവാസികൾ കൂടി ഏറെ പണിപ്പെട്ട് അരിക്കൊമ്പനെ തുരത്തുകയായിരുന്നു.
അതേസമയം പൊതുവെ ആന ശല്യമുള്ള പറമ്പികുളത്തേക്ക് അരിക്കൊമ്പനെ മാറ്റുമെന്ന തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.