തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള, റേഷൻകാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ നിർത്തലാക്കി.
51.81 ലക്ഷം പേർക്ക് ഇതോടെ മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ , പിങ്ക് കാർഡുകാരായ 41.44 ലക്ഷം ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ അര ലിറ്റർ മാത്രം മണ്ണെണ്ണ ലഭിക്കും.
വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായ 6 ലിറ്റർ തുടരും.