കൊച്ചി: കൊച്ചി തോപ്പും പടിയിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം സൗത്ത് ചിറ്റൂർ ഇടിപ്പറ്റ ഹൗസിൽ സെബാസ്റ്റ്യൻ (66) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വീടിന്റെ പരിസരത്ത് കളിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ നഗ്നത പ്രദർശിപ്പിച്ചത്. തോപ്പും പടി ഇൻസ്പെക്ടർ ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.