തൊടുപുഴ: വിവിധ മോഷണ കേസുകളിൽ പ്രതിയായ യുവാവ് നീണ്ട 12 വർഷത്തിന് ശേഷം അറസ്റ്റിലായി.
കരിങ്കുന്നം സ്വദേശി പോപ്പി എന്ന് വിളിക്കുന്ന പ്രദീപ് (40) ആണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ, കോട്ടയം സ്റ്റേഷനുകളിലായി 20 ൽ അധികം കേസുകളിൽ പ്രതിയാണ് ഇയാൾ. 12 വർഷം മുൻപ് നാട് വിടുകയായിരുന്നു പ്രദീപ്.