കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിൻ ഇടപ്പള്ളി റെയിലിവേ പാലം പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.
അജ്ഞാതൻ എറിഞ്ഞ കല്ല് ബോഗിക്കുള്ളിൽ വീഴുകയായിരുന്നു.