കൊച്ചി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്പെന്‍ഡ് ചെയ്തത്.
ജനുവരി 30നാണ് സംഭവം. വൈകിട്ട് 4 മണിയ്ക്ക് പറവൂര്‍ ഡിപ്പോയില്‍ നിന്ന് ചാത്തനാട്ടേക്കുള്ള ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദനമേറ്റത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മുന്‍പും ഇയാള്‍ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.