എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഫോണിൽ നിന്ന് പണം ചോദിച്ച് മെസേജ് അയച്ചു.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കെ സി വേണുഗോപാൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞ് രംഗത്ത് വന്നത്.
സംഭവത്തിൽ കെസി വേണുഗോപാലിന്റെ സെക്രട്ടറി കെ ശരത് ചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.