തൊടുപുഴ: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച പ്രതി പിടിയിൽ. കരിങ്കുളം മുളയാനിക്കുന്നേൽ അഖിലിനെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ അറക്കപ്പാറ ബിബിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം എത്തിയ പ്രതി കമ്പിവടിയടക്കം ഉപയോഗിച്ച് ബിബിന്റെ അമ്മയെയും അനിയനെയും ബിബിനെയും ആക്രമിക്കുകയായിരുന്നു.
ബാറിൽ വച്ചുണ്ടായ തർക്കത്തിന്റെ ബാക്കിയായിട്ടായിരുന്നു ബിബിന്റെ വീട്ടിലെത്തിയുള്ള അടി നടന്നത്. കമ്പി വടിക്കുള്ള അടിയിൽ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.