കുമാരപുരം: വയോധികയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം ആയില്യത്തിൽ തങ്കി (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതയാണ് മരിച്ച തങ്കി. സംഭവത്തിൽ പോലീസ് കേസെടുത്തു.