ഏതു പച്ചക്കറിയും ഇഷ്ടമില്ലാത്തവർക്ക് പോലും ഇഷ്ടമുള്ള ഒന്നാണ് ക്യാരറ്റ്. കറിയായും ജ്യൂസായുമെല്ലാം കഴിക്കാൻ ഏറെ നല്ലതാണ് ക്യാരറ്റ്.
ധാരാളം വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ക്യാരറ്റിലുണ്ട്. വിറ്റാമിൻ എ സമൃദ്ധമായുള്ളതാണ് ക്യാരറ്റ്. ആരോഗ്യത്തിനും മുടിയുടെ വളർച്ചക്കുമെല്ലാം ഇത് കഴിക്കുന്നത് നല്ലതാണ്.
ക്യാരറ്റ് കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ക്യാരറ്റ് ഹൽവയായും, ജ്യൂസായും നൽകാം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും, ഫൈബർ ഉള്ളതിനാൽ മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും.
ക്യാരറ്റ് നീര് മുഖത്ത് തേക്കുന്നത് മുഖകാന്തി വർധിപ്പിക്കും. മുഖത്തെ കരുവാളിപ്പ് മാറുവാനും ക്യാരറ്റ് നല്ലതാണ്.