മലയാളികളുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന അപ്പു.
മലയാളത്തിൽ കാളിദാസ് പ്രധാന റോളിലെത്തിയ ചിത്രങ്ങൾ വിജയിച്ചില്ലെങ്കിലും തമിഴിൽ അങ്ങനെയല്ല. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു.
പ്രേക്ഷക ലക്ഷങ്ങൾ ഒരുപോലെ ആഘോഷിച്ച ചിത്രങ്ങളാണ് താരത്തിന് തമിഴിൽ നിന്ന് കിട്ടിയത്. പാവൈ കഥകൾ, വിക്രം, പുത്തൻ പുതു കാലൈ എന്നിങ്ങനെ കാളിദാസ് പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രങ്ങൾ അനവധിയാണ്.
വിക്രത്തിന് ശേഷം ഇന്ത്യൻ ടുവിൽ ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തായ്വാനിൽ എത്തി ചിത്രത്തിൽ ജോയിൻ ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.