വിദഗ്ദ സംഘത്തിന്റെ നിർദേശ പ്രകാരം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്.
ആനയെ മയക്ക് വെടി വെച്ച് പിടിക്കണമെന്നും സോഷ്യൽ മീഡിയ ആഘോഷങ്ങളും സെൽഫികളും വേണ്ടെന്നും കോടതി നിർദേശിച്ചു.
ആനയെ 6 മണിക്കൂർ കൊണ്ട് പറമ്പിക്കുളത്ത് എത്തിക്കാമെന്നും വിദഗ്ദ സംഘം നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന നിലപാടാണ് സർക്കാർ എടുത്തത്.