തിരുവനന്തപുരം: പ്രതിയെ പിടികൂടിയത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെ, പ്രതിയെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തിരുവനന്തപുരം: ഏലത്തൂർ ട്രെയിൻ അക്രമത്തിൽ പിടിയിലായ ഷഹ്റൂബിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്.
മഹാരാഷ്ട്ര ഡിജിപിയുമായി പ്രതിയെ കേരളത്തിലെത്തിക്കുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അനിൽ കാന്ത് വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് അക്രമമെന്നാണ് വിവരം. ഇന്നലെയാണ് നോയിഡ സ്വദേശി ഷഹ്റൂബ് മഹാരാഷ്ട്രയിൽ പിടിയിലായത്.
സംഭവത്തിൽ 3 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതി പൊള്ളലിനും തലക്കുമേറ്റ പരിക്കിന് ചികിത്സ തേടിയെത്തിയപ്പോഴാണ് പോലീസ് കായികമായി ഇയാളെ കീഴടക്കിയത്. എടിഎസാണ് പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടിയത്.