പാലക്കാട്: ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് ചിന്ത ജെറോം.
മധുവിന് നീതി ഉറപ്പാക്കുക എന്നത് ജനാധിപത്യ കേരളത്തിൻ്റെ പൊതു ആഗ്രഹമായിരുന്നു. ഈ കേസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിച്ച സർക്കാരും പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
മുൻ കമ്മീഷൻ അംഗവും നിലവിൽ കോന്നി എംഎൽഎയുമായ കെ. യു. ജനീഷ്കുമാർ, മുൻ കമ്മീഷൻ അംഗം കെ. മണികണ്ഠൻ എന്നിവർക്കൊപ്പം മധുവിന്റെ വീട് സന്ദർശിച്ച ചിത്രവും ചിന്ത സോഷ്യൽ മീഡിയ കുറിപ്പിൽ ചേർത്തു.