നവജാത ശിശുവിനെ രക്ഷിക്കാൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്ന് കാണിച്ച ജാഗ്രത മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് കെകെ ഷൈലജ ടീച്ചർ.
സ്വകാര്യ ആശുപത്രിയിൽ യുവതി ബ്ലീഡിംഗിനെ തുടർന്ന് ചികിത്സ തേടിയതിൽ അസ്വാഭാവിക തോന്നിയതിനാൽ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിലെത്തുന്നത്.
വിവരങ്ങളന്വേഷിച്ചപ്പോൾ നവജാത ശിശുവിനെ മരിച്ചെന്ന് കരുതി ബക്കറ്റിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന് വിട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്
സമയോചിതമായ ഇടപെടലിലൂടെ പൊലീസും ആശുപത്രി അധികൃതരും സംരക്ഷിച്ചത് ഒരു കുരുന്നു ജീവനാണ്. കുഞ്ഞിന് ആവശ്യമായ പരിചരണങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നൽകി വരുന്നുണ്ട്.
എല്ലാ പ്രതിബന്ധങ്ങളും തകർത്ത് ആ കുരുന്ന് ജീവിതത്തിലേക്ക് പിച്ചവയ്ക്കട്ടെ… പൊലീസ് സേനയുടെയാകെ യശസുയർത്തും വിധം പ്രവർത്തിച്ച ചെങ്ങന്നൂർ സ്റ്റേഷനിലെ പൊലീസുകാർക്കും ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ…