വാഷിങ്ടണ്‍: അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ് സിനിമാനടിക്ക് പണംനല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍, ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിന് മേല്‍ ക്രിമിനല്‍കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാനെത്തിയത്. കോടതി നടപടികള്‍ക്കു ശേഷം ട്രംപിനെ സ്വന്തംജാമ്യത്തില്‍ വിട്ടയച്ചേക്കും. ട്രംപ് കീഴടങ്ങുന്നത് പരിഗണിച്ച് കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ന്യൂയോർക്കിലെ ട്രംപ് ടവറിലെ വസതിയിൽ നിന്ന് മൻഹാട്ടൻ കോടതിയിലെത്തിയ ട്രംപ് ജനങ്ങൾക്ക് നേരെ കൈവീശികാണിച്ചാണ് അകത്തേക്ക് കയറിയത്. ട്രംപ് ടവറിൽ നിന്നും പുറപ്പെടുമ്പോൾ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് മാധ്യമ പ്രവർത്തകർക്ക് നേരെ മുഷ്ടി ചുരുട്ടി ആംഗ്യം കാണിച്ചിരുന്നു. കേസിൽ കുറ്റം ആരോപിക്കപ്പെടുന്നതോ ശിക്ഷിക്കപെടുന്നതോ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നിയമപരമായി തടയില്ല.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. പോൺ താരമായ സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്.
നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006-ല്‍ കാലിഫോര്‍ണിയയിലെ ലേക്ക് ടോഹോ ഹോട്ടലില്‍വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. ഈ വിഷയം ഒത്തുതീര്‍പ്പാക്കുന്നതിനായാണ് ട്രംപ് അവര്‍ക്ക് പണം നല്‍കിയതെന്നാണ് നിലവിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തിരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.