ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിന് വീണ്ടും വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് വിജയമാഘോഷിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം18.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.
അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന യുവതാരം സായ് സുദര്‍ശനാണ് ടീമിന്റെ വിജയശില്‍പ്പി. 62 റണ്‍സാണ് താരം അടിച്ചെടുത്തത്. ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി
163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 54 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. വൃദ്ധിമാൻ സാഹ 14 (7 പന്ത്), ശുഭ്മാൻ ഗിൽ 14 (13 പന്ത്), സായ് സുദർശൻ 62 (48 പന്ത് –നോട്ടൗട്ട്), ഹർദിക് പാണ്ഡ്യ 5 (4 പന്ത്), വിജയ് ശങ്കർ 29 (23), ഡേവിഡ് മില്ലർ 31 (16 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്ത് താരങ്ങൾ റൺസ് നേടിയത്.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയത്. 2.3 ഓവറില്‍ ടീം സ്കോര്‍ 29 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ പൃഥ്വി ഷായെ മടക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു.
ഡേവിഡ് വാർണർ 37 (32 പന്ത്), പൃഥ്വി ഷാ 7 (5 പന്ത്), മിച്ചൽ മാർഷ് 4 (4 പന്ത്), റിലീ റുസോ 0 (1 പന്ത്) സർഫറാസ് ഖാൻ 30 (34 പന്ത്) അഭിഷേക് പൊരെൽ 20 (11 പന്ത്), അക്സർ പട്ടേൽ 36 (22 പന്ത്), അമൻ ഹക്കിം ഖാൻ 8 (8 പന്ത്), കുൽദീപ് യാദവ് 1 (1 പന്ത്–നോട്ടൗട്ട്), അൻറിച് നോർജെ 4 (2 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഡൽഹി താരങ്ങൾ റൺസ് നേടിയത്.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അൽസാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.