കൊല്‍ക്കത്ത: പരിക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും. പുറംവേദന വലയ്ക്കുന്ന താരം ശസ്ത്രക്രിയക്ക് വിധേയനാവും എന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎലിലെ രണ്ടാം പകുതിയിൽ ശ്രേയാസ് കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം സർജറിക്കൊരുങ്ങുകയാണെന്നും അതുകൊണ്ട് തന്നെ ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാവുമെന്നുമാണ് റിപ്പോർട്ട്.
സർജറിക്കായി താരം വിദേശത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. സർജറിയ്ക്ക് ശേഷം 3 മാസം വിശ്രമവും കഴിഞ്ഞേ താരം പരിശീലനം പുനരാരംഭിക്കൂ എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ അയ്യര്‍ ഇന്ത്യന്‍ ടീമിലെ മധ്യനിര താരമാണ്. ജൂണില്‍ ഓവലില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാവുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ താരം ശ്രമിച്ചെങ്കിലും ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസമെങ്കിലും പുറത്തിരിക്കേണ്ടിവരും എന്നാണ് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.