ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഇരു ടീമുകളും രണ്ട് മാറ്റങ്ങൾ വീതമുണ്ട്. ഡൽഹി ക്യാപിറ്റൽസിൽ അഭിഷേക് പോറെൽ, ആൻറിച് നോർക്കിയ എന്നിവർ ടീമിൽ ഉൾപ്പെട്ടപ്പോൾ റോവ്മൻ പവൽ, അമൻ ഹക്കിം ഖാൻ എന്നിവർ പുറത്തിരിക്കും.
ഗുജറാത്തിൽ സായ് സുദർശൻ, ഡേവിഡ് മില്ലർ എന്നിവർ ടീമിൽ ഉൾപ്പെട്ടപ്പോൾ വിജയ് ശങ്കർ, കെയിൻ വില്ല്യംസൺ എന്നിവർ പുറത്തിരിക്കും.
ടീമുകൾ:
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ(പ), അക്സർ പട്ടേൽ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്