റിമ കല്ലിങ്കൽ പറഞ്ഞ പൊരിച്ച മീൻ വിവാദം സോഷ്യൽ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു.
അനുകൂലിച്ചും , പ്രതി കൂലിച്ചും ട്രോളുകളായും പൊരിച്ച മീൻ വിവാദമായി മാറിയിരുന്നു. തന്റെ വീട്ടിൽ മീൻ വറുത്തപ്പോൾ അച്ഛനും സഹോദരനും വറുത്തത് നൽകിയെന്നും തനിക്ക് കിട്ടിയില്ലെന്നുമാണ് അന്ന് താരം പറഞ്ഞത്.
ഇത് തന്റെ ഉള്ളിലെ ഫെമിനിസ്റ്റിനെ ഉണർത്തി എന്നാണ് താരം വ്യക്തമാക്കിയത്. എന്നാൽ തന്റെ അന്ന് പൊരിച്ച മീൻ എനിക്ക് കൂടി തന്നിട്ട് എന്റെ അമ്മയാവും കഴിക്കാതിരിക്കുക, അവർക്ക് വേണ്ടി കൂടിയാണ് അന്ന് തുറന്ന് പറച്ചിൽ നടത്തിയതെന്ന് റിമ.
സോഷ്യൽ മീഡിയയിലടക്കം തെറ്റായ വാർത്തകളാണ് വന്നത്. താൻ തന്റെ അമ്മയെ കുറ്റപ്പെടുത്തുകയായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.