എങ്കിലും ചന്ദ്രികേ..ചന്ദ്രിക ഉദിക്കുമ്പോൾ കുറുക്കൻ ഓരിയിടും … അങ്ങനെ ചന്ദ്രിക ഉദിച്ചപ്പോൾ ലീഗ് എന്ന കുറുക്കൻ ഓരിയിടുകയാണെന്ന് സന്ദീപ് ജി വാര്യർ.
പോപ്പുലർ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കുകയാണ് മുസ്ലിം ലീഗ് . പോപ്പുലർ ഫ്രണ്ടിനെ എതിർക്കുന്നു എന്ന് വരുത്തി തീർക്കുമ്പോഴും പിഎഫ്ഐ നിശ്ചയിക്കുന്ന അജണ്ടയിലായിരുന്നു ലീഗ് രാഷ്ട്രീയം മുന്നോട്ട് പോയിരുന്നത് .
ഒരു വശത്ത് കെ എം ഷാജി തീവ്രവാദ വിരുദ്ധ ഗീർവാണ പ്രസംഗം നടത്തും , മറുവശത്ത് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും എല്ലാം ചേർന്ന് പിഎഫ്ഐ അജണ്ട നടപ്പാക്കും .
രാജ്യത്ത് കലാപമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച മത തീവ്രവാദിക്ക് വേണ്ടി ലീഗ് വാദിക്കുന്നതും മുൻ കൈ എടുക്കുന്നതും അവരുടെ മുൻ നിലപാടുകളെന്ന് പൊതുസമൂഹം കരുതിയതിനെ മുഴുവൻ റദ്ദ് ചെയ്യുന്നതാണെന്ന്ും സന്ദീപ് ജി വാര്യർ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.