കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ട്രെയിൻ തീവെപ്പ് സംഭവത്തിൽ 3 പേർ മരിച്ചിരുന്നു. അനവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തന്നെ അന്വേഷിക്കണം .
ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത് .
ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് .. ദൂരീകരിക്കപ്പെടണമെന്ന് സന്ദീപ് ജി വാര്യർ വ്യക്തമാക്കി.