കല്‍പ്പറ്റ : വയനാട് താമരശ്ശേരി ചുരത്തില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചുരം ഒന്‍പതാം വളവിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ച്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.