കോഴിക്കോട്: വടകരയിലെ ലോഡ്ജില്‍ അതിഥി തൊഴിലാളികളായ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരാള്‍ മുകളിലെ നിലയില്‍ നിന്നും വീണു മരിച്ചു. വീഴ്ചയില്‍ മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റു. ജെടി റോഡിലെ ജെ.ടി.ടൂറിസ്റ്റ് ഹോമില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ബിഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് (19) ആണ് മരിച്ചത്. പരിക്കേറ്റ ഇജാസ് (20) നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടിയ ഇരുവരും ഒന്നിച്ച് താഴേക്കു പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിക്കന്തര്കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.