കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന യുവാവ് ടെറസിൽ നിന്ന് താഴേക്ക് വീണു മരിച്ചു.
പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിനാണ് (36) മരിച്ചത്. വാടക വീട്ടിലെ ടെറസിൽ നിന്ന് സംസാരിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
രാത്രി വഴിയാത്രക്കാരാണ് ജസ്റ്റിൻ വീണ് കിടക്കുന്ന കണ്ട് ആശുപത്രിയിൽ എത്തിച്ചത്, ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.